കൊല്ലം: കവി ജയപ്രകാശ് വടശേരിക്കരയുടെ പ്രഥമ കാവ്യസമാഹാരമായ 'അമ്പലനടയിൽ' ജനുവരി 5 ന് വൈകിട്ട് 4 ന് പ്രകാശനം ചെയ്യും.
നീരാവിൽ നവോദയം ഗ്രന്ഥശാല ജനരഞ്ജിനീ ഹാളിൽ നടക്കുന്ന ചടങ്ങിൽ ഡോ. വസന്തകുമാർ സാംബശിവൻ കേരളസർവ്വകലാശാലാ സിൻഡിക്കേറ്റ് അംഗം ഡോ.എസ്. നസീബിന് ആദ്യ പ്രതി കൈമാറും. ചടങ്ങിൽ കാഞ്ഞാവെളി ഗോപാലകൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിക്കും.
ഡോ.വിശ്വരാജൻ കുടവെട്ടൂർ, ഡോ.എസ്. ജയപ്രകാശ് മണി കെ.ചെന്താപ്പൂര്, ഡോ.ആർ.ജയലക്ഷ്മി, കുരീപ്പുഴ എ.എൻ.ഡൊമനിക് ഡോ.കാവിള എം.അനിൽകുമാർ, ഗ്രന്ഥശാല പ്രസിഡന്റ് കെ.എസ്.ബൈജു, അഷ്ടമുടി രവികുമാർ, ജയപ്രകാശ് വടശേരിക്കര തുടങ്ങിയവർ സംസാരിക്കും.