 
കൊല്ലം: വഴിവക്കിൽ ഉപേക്ഷിക്കപ്പെട്ട, കെ.എസ്.ഇ.ബി വക ഇരുമ്പ് തൂണുകൾ നീക്കം ചെയ്യണമെന്ന് ചാത്തന്നൂർ സിറ്റിസൺസ് ഫാറം ആവശ്യപ്പെട്ടു. മുൻപ് വൈദ്യുതി വിതരണത്തിന് ഉപയോഗിച്ചിരുന്ന ഇരുമ്പുതൂണുകൾ പിന്നീട് ഉപേക്ഷിക്കപ്പെടുകയായിരുന്നു. നവകേരള സദസിൽ നിവേദനം നൽകിയിരുന്നെങ്കിലും നടപടികളൊന്നും ഉണ്ടാകുന്നില്ലെന്ന് സിറ്റിസൺസ് ഫാറം പ്രസിഡന്റ് ജി. ദിവാകരൻ പറഞ്ഞു.