കൊല്ലം: നവീകരണത്തിന്റെ ഭാഗമായുള്ള ടാറിംഗിനായി ആശ്രാമം- താലൂക്ക് കച്ചേരി ജംഗ്ഷൻ റോഡ് ഇന്ന് അടയ്ക്കും. ടാറിംഗ് പൂർത്തിയാകുന്നതോടെ ലിങ്ക് റോഡ്- ഓലയിൽക്കടവ് പാലം ഗതാഗതത്തിനായി തുറക്കും.
10 കോടി ചെലവിലാണ് ആശ്രാമം- താലൂക്ക് കച്ചേരി റോഡ് നവീകരിക്കുന്നത്. ഇതിന്റെ ഭാഗമായി റോഡിന്റെ ഇരുവശങ്ങളിലും ഓട, റോഡിന് കുറുകെയുള്ള കൽവെർട്ടുകൾ എന്നിവയുടെ നിർമ്മാണം പൂർത്തിയായി. ഇനി മൂന്ന് സ്ട്രെച്ചുകളായി ടാറിംഗ് മാത്രമാണ് ബാക്കിയുള്ളത്. താലൂക്ക് കച്ചേരി ജംഗ്ഷൻ മുതൽ കൊല്ലം കെ.എസ്.ആർ.ടി.സി ഡിപ്പോ വരെയുള്ള ഭാഗം ആദ്യം ടാർ ചെയ്യും. തുടർന്ന് മുനീശ്വരൻ കോവിൽ മുതൽ ഹോക്കി സ്റ്റേഡിയത്തിലേക്ക് തിരിയുന്ന ഭാഗം വരെ ടാർ ചെയ്യും. ഇതിനൊക്കെ ശേഷമാണ് അഷ്ടമുടിക്കായലിന്റെ ഓരത്തുള്ള ഭാഗത്തെ ടാറിംഗ്. മൂന്നിടത്തും നിലവിലുള്ള ടാറിംഗ് കുത്തിയിളക്കി നീക്കിയ ശേഷമാകും പുതിയ ടാറിംഗ്.
ആശ്രാമം- താലൂക്ക് കച്ചേരി റോഡിന്റെ അഷ്ടമുടി കായലോരത്തുള്ള 600 മീറ്റർ ഭാഗത്ത് മണ്ണിരുത്തൽ തടയാൻ ജിയോ സെല്ലുകൾ പാകും. ഈ ഭാഗത്ത് നിലവിലുള്ള ചതുപ്പ് മണ്ണ് കുറച്ച് ആഴത്തിൽ നീക്കും. അതിന് ശേഷം ജിയോ സെല്ലുകൾ പാകി ടാർ ചെയ്യും.
60 ദിവസം
ആശ്രാമം- താലൂക്ക് കച്ചേരി റോഡിന്റെ ടാറിംഗ് പൂർത്തിയാക്കി ലിങ്ക് റോഡ്- ഓലയിൽക്കടവ് പാലം 60 ദിവസത്തിനുള്ളിൽ തുറക്കാമെന്നാണ് കണക്കുകൂട്ടൽ. പാലത്തിൽ അഞ്ചാലുംമൂട് ഭാഗത്ത് നിന്നു കെ.എസ്.ആർ.ടി.സി ഡിപ്പോ ഭാഗത്തേക്ക് വൺവേ ആയിരിക്കും.
ടാറിംഗ് ഷെഡ്യൂൾ
 ആകെ നീളം: 970 മീറ്റർ
 വീതി: 15 മുതൽ 20 മീറ്റർ വരെ
 കച്ചേരി- ട്രാൻ. ഡിപ്പോ റോഡ് ടാറിംഗ്: 10 ദിവസം
 മുനിശീരൻ കോവിൽ- ഹോക്കി സ്റ്റേഡിയം റോഡ് വരെ: 10 ദിവസം
 ഹോക്കി സ്റ്റേഡിയം- ട്രാൻ ഡിപ്പോ ടാറിംഗ്: 30 ദിവസ