കൊല്ലം: പ്രൊഫസർ പി.മീരാക്കുട്ടിയുടെ സ്മരണാർത്ഥം ഭൂമിക്കാരൻ ആനന്ദാശ്രമം പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ 2024ലെ 'ഭൂമിക്കാരൻ സാഹിത്യപുരസ്കാരം" എം.വി.ജനാർദ്ദനൻ രചിച്ച പെരുമലയൻ എന്ന നോവലിന് ലഭിച്ചു. 11,111 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. പൊട്ടൻ തെയ്യത്തെ ആസ്പദമാക്കി കണ്ണൂർ സ്വദേശിയായ എം.വി.ജനാർദ്ദനൻ രചിച്ച പെരുമലയൻ എന്ന നോവലിന് ഇതിനകം നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

ഡോ.ധർമ്മരാജ് അടാട്ട്, ഡോ.റീജ.ബി.കാവനാൽ, പ്രൊഫ. ടി.മിനി, ഡോ. തോട്ടം ഭുവനചന്ദ്രൻ, എം.ഷൈറജ് ഐ.ആർ.എസ്, ബിജു ശിവദാസ് എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മിറ്റിയാണ് പുരസ്കാര നിർണയം നടത്തിയത്. 26ന് വേളമാനൂർ ഭൂമിക്കാരൻ ബന്ധുത്വ ജീവിത ആനന്ദാശ്രമത്തിൽ നടക്കുന്ന സമ്മേളനത്തിൽ സമുദ്രതീരം ചെയർമാൻ എം.റൂവൽസിംഗ് പുരസ്കാരം സമ്മാനിക്കും.