cahew-
കാഷ്യു കോർപ്പറേഷനിൽ നിന്ന് വിരമിച്ച തൊഴിലാളികളും ജീവനക്കാരും കോർപ്പറേഷൻ ചെയർമാൻ എസ് ജയ മോഹനോടൊപ്പം

കൊല്ലം: കാഷ്യു കോർപ്പറേഷനിൽ നിന്ന് 20 ജീവനക്കാരും 185 തൊഴിലാളികളും വിരമിച്ചു. തൊഴിലാളികൾക്ക് ഫാക്ടറികളിൽ വൻ സ്വീകരണം നൽകി. അയത്തിൽ ഫാക്ടറിയിൽ നടന്ന ചടങ്ങ് കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ ഉദ്ഘാടനം ചെയ്തു. തൊഴിലാളികൾക്കും ജീവനക്കാർക്കും ഉപഹാരങ്ങളും അനുമോദനപത്രവും അദ്ദേഹം നൽകി.

2024 കോർപ്പറേഷന് നേട്ടമുള്ള വർഷമായിരുന്നു. ഗ്രേഡിംഗ് തൊഴിലാളികൾക്ക് 136 ദിവസവും പീലിംഗ് തൊഴിലാളികൾക്ക് 125 ദിവസവും ഷെല്ലിംഗ് തൊഴിലാളികൾക്ക് 112 ദിവസവും തൊഴിൽ നൽകി. ഇ.എസ്.ഐ ആനുകൂല്യവും ലഭ്യമാക്കി. കോർപ്പറേഷനെ ലാഭത്തിൽ എത്തിക്കാനായതും നേട്ടമാണ്. തൊഴിലാളികൾക്ക് 23 ശതമാനം കൂലി വർദ്ധനവും ഓണത്തിന് ബോണസിൽ 500 രൂപയുടെ വർദ്ധനവും നൽകാനായി. ഫെബ്രുവരിയിൽ പുതുതായി 500 തൊഴിലാളികൾക്ക് നിയമനം നൽകുമെന്നും ചെയർമാൻ എസ്.ജയമോഹനും മാനേജിംഗ് ഡയറക്ടർ കെ.സുനിൽ ജോണും പറഞ്ഞു.