കൊല്ലം: ചണ്ഡീഗഡിലെയും ഉത്തർപ്രദേശിലെയും തെലങ്കാനയിലെയും വൈദ്യുതി ജീവനക്കാർ സ്വകാര്യവത്കരണത്തിനെതിരെ നടത്തുന്ന പണിമുടക്ക് സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് നാഷണൽ കോ ഓർഡിനേഷൻ കമ്മിറ്റി ഒഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആൻഡ് എൻജിനിയേഴ്സിന്റെ നേതൃത്വത്തിൽ പ്രഖ്യപിച്ച ഒരു മണിക്കൂർ പണിമുടക്ക് കൊല്ലം ഡിവിഷനുകളിലെ ഓഫീസുകളിൽ നടന്നു.
ഫുഡ് കോർപ്പറേഷൻ ഒഫ് ഇന്ത്യ ഓഫീസിലേക്ക് നടത്തിയ മാർച്ച് കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ
(സി.ഐ.ടി.യു) സംസ്ഥാന വൈസ് പ്രസിഡന്റ് ജി.സാബു ഉദ്ഘാടനം ചെയ്തു. പെൻഷണേഴ്സ് അസോ. സംസ്ഥാന സെക്രട്ടറി ലാൽ പ്രകാശ്, ഓഫീസേഴ്സ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗം വിനു.സി.ശേഖർ തുടങ്ങിവർ സംസാരിച്ചു.
ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി എസ്.അനിൽ പ്രസാദ് അദ്ധ്യക്ഷനായി. ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) ജില്ലാ കമ്മിറ്റി അംഗം ഷാജഹാൻ സ്വാഗതവും കേരള പവർ വർക്കേഴ്സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) സംസ്ഥാന കമ്മിറ്റി അംഗം ഹാഷിം നന്ദിയും പറഞ്ഞു. പ്രകടനത്തിനും ധർണയ്ക്കും എ.സാബു, ബഞ്ചമിൻ,
എ.ശ്യാംകുമാർ, എസ്.പ്രസന്ന കുമാരി (പെൻഷണേഴ്സ് അസോസിയേഷൻ), ഗോൾഡ്വിൻ, ജുഡി, അജിത്ത്, സന്തോഷ്, സജീവ്, അരുൺ (ഓഫീസേഴ്സ് അസോ.), ജുബിൻ (ഓഫീസേഴ്‌സ് ഫെഡറേഷൻ) എന്നിവർ നേതൃത്വം നൽകി.