കൊട്ടാരക്കര: ഗൃഹനാഥനെ തോട്ടിൽ തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികളെ കോടതി വെറുതെവിട്ടു. ഏരൂർ ഭാരതീപുരം പ്രണവ് മന്ദിരത്തിൽ പ്രസന്നൻ, പ്രതീഷ് ഭവനിൽ പ്രതീഷ്, സുജിത്ത് ഭവനിൽ അജിത്ത് എന്നിവരെയാണ് കൊട്ടാരക്കര അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോർട്ട് എസ്.സി, എസ്.ടി കോടതി ജഡ്ജ് ആർ.ജയകൃഷ്ണൻ വെറുതെവിട്ടുകൊണ്ട് ഉത്തരവിട്ടത്. ഭാരതീപുരം തിരുവാതിരയിൽ മോഹനനെ തോട്ടിൽ തള്ളിയിടുകയും പിടലിക്ക് ചവിട്ടി വെള്ളത്തിൽ താഴ്ത്തി മുക്കിക്കൊല്ലാൻ ശ്രമിച്ചെന്നുമായിരുന്നു ഏരൂർ പൊലീസ് ചാർജ്ജ് ചെയ്ത കേസ്. കൃത്യം സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന കാരണത്താലാണ് പ്രതികളെ വെറുതെ വിട്ടത്. പ്രതികൾക്കുവേണ്ടി അഭിഭാഷകരായ എസ്.പുഷ്പാനന്ദൻ, ആർ.ദിനേശ് ചന്ദ്രൻ, അനന്ദു.പി.ആനന്ദ് എന്നിവർ ഹാജരായി.