കൊല്ലം: തലച്ചോറിലെ എല്ലാ മുഴകളും കാൻസറാകണമെന്നില്ലെന്ന് കൊല്ലം ശങ്കേഴ്സിലെ ന്യൂറോ സർജനായ ഡോ. ജയകുമാരൻ പറയുന്നു.
പരിശോധനയിൽ തലച്ചോറിൽ മുഴ കണ്ടെത്തിക്കഴിയുമ്പോൾ പലരും വല്ലാതെ ഭയക്കാറുണ്ട്. അതിന്റെ ആവശ്യമില്ല. അതികഠിനമായ തലവേദന, അപസ്മാരം, നാഡീക്ഷയം തുടങ്ങിയവയാണ് തലച്ചോറിലെ മുഴയുടെ പ്രധാന രോഗ ലക്ഷണങ്ങൾ. യൗവ്വനകാലം കഴിഞ്ഞ് വരുന്ന തലവേദനയും അപസ്മാരവും മുഴയുടെ ലക്ഷണമാകാം. സ്കാൻ ചെയ്ത് രോഗിനിർണയം നടത്തിയാൽ വെറും മുഴയാണോ കാൻസറാണോ എന്ന് മനസിലാക്കാം. രോഗനിർണയം കഴിഞ്ഞാൽ തലച്ചോറിന് കാര്യമായ പരിക്കില്ലാതെ തന്നെ ശസ്ത്രക്രിയ നടത്താനുള്ള ശസ്ത്രക്രിയ സൂക്ഷമാദർശിനി അടക്കമുള്ള സംവിധാനങ്ങൾ ഇപ്പോൾ ലഭ്യമാണ്. ഈ ഘട്ടത്തിൽ ആവശ്യമായ തീവ്രപരിചരണത്തിനുള്ള സൗകര്യങ്ങളും ഇപ്പോഴുണ്ട്. അതുകൊണ്ട് തലച്ചോറിലെ മുഴകളുടെ ശസ്ത്രക്രിയയെ ഭയക്കേണ്ട ഒരു കാര്യവുമില്ല. കാൻസറാണെങ്കിൽ നേരത്തെ കണ്ടെത്തിയാൽ ചികിത്സിച്ച് ഒരു പരിധി വരെ ഭേദമാക്കാം.
ശങ്കേഴ്സിൽ ന്യൂറോ മെഗാ
മെഡിക്കൽ ക്യാമ്പ് 6 മുതൽ
കേരളകൗമുദിയുടെയും കൊല്ലം ശങ്കേഴ്സ് ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ ശങ്കേഴ്സിൽ ന്യൂറോളജി, ന്യൂറോ സർജറി, ന്യൂറോ റീഹാബിലിറ്റേഷൻ മെഗാ മെഡിക്കൽ ക്യാമ്പ് ജനുവരി 6 മുതൽ 11 വരെ നടക്കും. ശങ്കേഴ്സിലെ ന്യൂറോളജിസ്റ്റ് ഡോ. കെ.എൻ.ശ്യാംപ്രസാദ്, ന്യൂറോ സർജൻ ഡോ. ജയകുമാരൻ, ന്യൂറോ റീഹാബിലിറ്റേഷൻ സ്പെഷ്യലിസ്റ്റ് ഡോ. രൂരു ശാന്ത എന്നിവരുടെ നേൃത്വത്തിൽ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1 വരെയാണ് ക്യാമ്പ്.
ആനുകൂല്യം പ്രയോജനപ്പെടുത്താം
ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് തുടർ ചികിത്സയ്ക്കും ശസ്ത്രക്രിയകൾക്കും പി.എം.ജെ.വൈ, കാരുണ്യ, മെഡിസെപ്പ് പദ്ധതികൾ പ്രകാരമുള്ള ആനുകൂല്യങ്ങൾ ലഭിക്കും. ഇ.എസ്.ഐ, വി.എസ്.എസ്.സി, കെ.എം.എം.എൽ, ഇന്ത്യൻ റെയിൽവേ എന്നീ സ്ഥാപനങ്ങളുടെ മെഡിക്കൽ ഇൻഷ്വറൻസ് ഉള്ളവർക്കും ക്യാമ്പ് പ്രയോജനപ്പെടുത്താം. ഇതിന് പുറമേ 26 ഓളം കമ്പനികളുടെ ഇൻഷ്വറൻസ് സൗകര്യവും ലഭ്യമാണ്.
ഇളവുകൾ
കൺസൾട്ടേഷൻ ഫീസും ഇ.സി.ജിയും സൗജന്യം
ഇ.ഇ.ജി, എൻ.സി.എസ്, ഡോപ്ലർ എന്നിവയ്ക്ക് 30 ശതമാനം ഇളവ്
സി.ടി സ്കാനിന് 20 ശതമാനം ഇളവ്
വിശദവിവരങ്ങൾക്കും രജിസ്ട്രേഷനും: 0474 2756000