 
എഴുകോൺ : ഗുരുധർമ്മ പ്രചാരണ സംഘം കേന്ദ്ര കമ്മിറ്റി ആർ.ശങ്കറിന്റെ ജന്മഗ്രാമത്തിൽ നിന്ന് ശിവഗിരിയിലേക്ക് നടത്തിയ തീർത്ഥാടന പദയാത്രയ്ക്ക് വിവിധ മേഖലകളിൽ സ്വീകരണം നൽകി. ചീരങ്കാവ് മംഗലത്ത് അങ്കണത്തിൽ മംഗലത്ത് സരോജിനി അമ്മയും എഴുകോണിൽ എസ്.എൻ.ഡി.പി യോഗം ശാഖ സെക്രട്ടറി ടി.സജീവും നേതൃത്വം നൽകി. കരീപ്ര സോപാനം ഓഡിറ്റോറിയത്തിൽ നടന്ന തീർത്ഥാടക സംഗമത്തിൽ പെരുമ്പുഴ ജി. ലാലു ദീപം തെളിച്ചു. പദയാത്ര ക്യാപ്ടൻ എഴുകോൺ രാജ് മോഹൻ അദ്ധ്യക്ഷനായി. കൺവീനർ ബി.സ്വാമിനാഥൻ, ശാന്തിനി കുമാരൻ, രഞ്ജിനി ദിലീപ്, സുശീല മുരളീധരൻ എന്നിവർ സംസാരിച്ചു. വാക്കനാട് ശാഖാങ്കണത്തിൽ നടന്ന സ്വീകരണത്തിലും അന്നദാനത്തിലും ശാഖാ പ്രസിഡന്റ് വി. പ്രമോദ്, സെക്രട്ടറി എസ്.അശോകൻ എന്നിവർ നേതൃത്വം നൽകി. നെടുമൺകാവ് പാലവിളയിൽ തീർത്ഥാടക സംഗമം നടന്നു. ബേബി സുകുമാരൻ അദ്ധ്യക്ഷനായി. വിവിധ ശാഖ മേഖലകളിൽ ഭാരവാഹികളും പ്രവർത്തകരും പദയാത്രയെ സ്വീകരിച്ചു.