
കുണ്ടറ: കാടിന് നടുവിലൂടെ കുണ്ടും കുഴിയുമായി കിടക്കുന്ന, എഴുകോൺ പഞ്ചായത്ത് പരിധിയിലെ കനാൽ റോഡിന് ശാപമോക്ഷം. കനാൽ റോഡിന്റെ ശോചനീയാവസ്ഥ കഴിഞ്ഞ മാസം 30ന് കേരളകൗമുദി പ്രസിദ്ധീകരിച്ചിരുന്നു.
ആറുമുറുക്കിട ഓൾഡ് ഫയർഫോഴ്സ് മജിസ്ട്രേറ്റ് മുക്ക് പനവിളഭാഗം ഹവ്വാ ബീച്ച് വഴി പോകുന്ന മൂന്ന് കിലോമീറ്ററോളമുള്ള കനാൽ റോഡിന്റെ ഇരുവശമുള്ള വള്ളിപ്പടർപ്പുകൾ വെട്ടി വൃത്തിയാക്കി റോഡ് പണിക്ക് തുടക്കമായി. നൂറുകണക്കിന് കാഷ്യു ഫാക്ടറി തൊഴിലാളികളും സ്കൂൾ കുട്ടികളും ആരാധനാലയങ്ങളിലേക്ക് പോകുന്നവരും ആശ്രയിക്കുന്ന റോഡാണിത്. റോഡിന്റെ പണി ഉടൻ പൂർത്തീകരിക്കുമെന്ന് അധികൃതർ ഉറപ്പുനൽകി,