കൊല്ലം: വീട്ടുകാർ ആശുപത്രിയിൽ പോയിരുന്ന സമയത്ത് പരവൂരിലെ വീട്ടിൽ മോഷണം ശ്രമം. പരവൂർ കളരി ജംഗ്ഷൻ ആയന്റഴകത്തിന് സമീപം പി. മനോജിന്റെ വസതിയായ പി.എം ഭവനിലായിരുന്നു സംഭവം. വീടിന്റെ പി​ന്നി​ലെ ജനൽ പാളിയും ഗ്ലാസും തകർത്ത നിലയിലായിരുന്നു. മനോജിന്റെ പരാതിയിൽ പരവൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സമീപത്തെ വീട്ടിൽ ഏതാനും ദിവസം മുൻപ് മോഷണം നടന്നി​രുന്നു. കളരി ജംഗ്ഷനിലെ വീട്ടിൽ നിന്ന് അടുത്തിടെ രണ്ട് പവന്റെ മാല മോഷണം പോയിരുന്നു. പ്രദേശത്തെ സാമൂഹ്യവിരുദ്ധരാണ് മോഷണത്തിന് പിന്നിലെന്ന് സംശയിക്കുന്നു. മോഷണം വ്യാപകമായിട്ടും പൊലീസ് പട്രോളിംഗ് ശക്തമാക്കുന്നില്ലെന്ന് പരാതിയുണ്ട്.