കൊല്ലം: അമൃതുകുളങ്ങര ശ്രീ മഹാദേവന്റെ ആറാട്ട് മഹോത്സവം ജനുവരി 7 മുതൽ 13 വരെ ക്ഷേത്രം തന്ത്രി തടത്തിൽ മഠം ചന്ദ്രശേഖരന്റെയും മേൽശാന്തി സുമേഷിന്റെയും നിത്യശാന്തി ധനീഷിന്റെയും മുഖ്യകാർമ്മികത്വത്തിൽ നടക്കും. 7 ന് രാവിലെ 6.30ന് ഭാഗവത പാരായണം, ഉച്ചയ്ക്ക് 12 ന് അന്നദാനം, വൈകിട്ട് 6.45 ന് ദീപാരാധന, 7 ന് തൃക്കൊടിയേറ്റ്.
7.30 ന് നടരാജ നൃത്തോത്സവ ഉദ്‌ഘാടനം, തുടർന്ന് നൃത്താർച്ചന. 8ന് രാവിലെ 6.30ന് അഖണ്ഡനാമ ജപയജ്ഞം, 12ന് അന്നദാനം, വൈകിട്ട് 5.30ന് ഗാനസുധ, 6.45ന് ദീപാരാധന, തുടർന്ന് നൃത്ത സന്ധ്യ. 9ന് രാവിലെ 11.30 ന് നൂറും പാലും, ഉച്ചയ്ക്ക് 12ന് അന്നദാനം, വൈകിട്ട് 6.45ന് ദീപാരാധന, 7ന് തിരുവാതിര, 7.30 ന് നവരസനൃതൃതി.10 ന് രാവിലെ 11.45 ന് അമൃതു കുളങ്ങര ശിവസദ്യ, വൈകിട്ട് 5.30 ന് 5.30 ന് സോപാന സംഗീതം, 7 ന് നൃത്ത സന്ധ്യ. 11 ന് രാവിലെ 10.15 ന് വലിയ പാണി, ഉത്സവബലി ആരംഭം, 10.30 ന് ഓട്ടൻ തുള്ളൽ, 12 ന് ഉത്സവബലി ദർശനം, അന്നദാനം, വൈകിട്ട് 5.30 ന് ഭക്തിഗാനസുധ, 6 ന് കേരളകൗമുദി റസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ് രാധാകൃഷ്ണൻ ദീപക്കാഴ്ച ഉദ്‌ഘാടനം ചെയ്യും. 6ന് കോൽക്കളി, 6.45 ന് ദീപാരാധന, 7ന് ചിലങ്ക നൃത്തോത്സവ്, 12 ന് ഉച്ചയ്ക്ക് 12ന് അന്നദാനം, വൈകിട്ട് 5.30 ന് ഗാനസുധ, 6ന് ചമയ വിളക്ക്, 7ന് നൃത്തനൃത്യങ്ങൾ, രാത്രി 10 ന് പള്ളിവേട്ട. 13ന് രാവിലെ 5.30 ന് ആതിര ദർശനം, ആതിര സമർപ്പിക്കൽ, വൈകിട്ട് 3.30 ന് ആറാട്ട് ബലി. തുടർന്ന് തിരുമുന്നിൽ സേവ, വിളക്ക്, രാത്രി 7ന് തിരുവാതിരകളി, 8ന് ഓട്ടൻതുള്ളൽ.
ശിവരാത്രി മഹോത്സവം ഫെബ്രുവരി 25 മുതൽ 27 വരെ നടക്കും.