തിരുവില്വാമല: സഹകരണ ബാങ്ക് തട്ടിപ്പിൽ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. 2.43 കോടി രൂപയുടെ തട്ടിപ്പിൽ കോൺഗ്രസ് നേതാക്കളായ ഡയറക്ടർമാർക്കും ജീവനക്കാർക്കുമെതിരെ പഴയന്നൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതികളായ എട്ടുപേരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് തൃശൂർ ജില്ലാ കോടതി തള്ളിയത്. ബാങ്ക് പ്രസിഡൻ്റ് എം.അരവിന്ദാക്ഷൻ നായർ, ഡയറക്ടർ വി.രാമചന്ദ്രൻ, സെക്രട്ടറി എസ്.വിനോദ്‌കുമാർ, അസിസ്റ്റൻ്റ് സെക്രട്ടറി എ.മുരളി, അക്കൗണ്ടൻ്റ് കെ.എൻ.ബാബു, ഹെഡ് ക്ലാർക്ക് വി.എൻ.സുമേഷ്, ജൂണിയർ ക്ലാർക്ക് ശ്രീജ, പ്യൂൺ വി.ബാബു എന്നിവർക്കെതിരായാണ് കേസെടുത്തിരുന്നത്. പ്രതികളായ എട്ടുപേരും ഹൈക്കോടതിയിൽ മുൻകൂർ ജ്യാമത്തിന് അപേക്ഷ നൽകിയിട്ടുണ്ട്.