 
തൃശൂർ: പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ജില്ലാ വികസന സമിതി. നിർമ്മാണ പ്രവർത്തനത്തിനുള്ള തടസം ജനപ്രതിനിധികളുടെ പിന്തുണയോടെ ഇതര വകുപ്പുകളുടെ സഹകരണത്തോടെ നീക്കണം. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ യോഗത്തിൽ അദ്ധ്യക്ഷനായി. ഹരിത കേരള മിഷൻ, ആർദ്രം മിഷൻ, വിദ്യാകിരണം, ലൈഫ് മിഷൻ, എസ്.ഡി.എഫ് തുടങ്ങിയ എഴുപതോളം പദ്ധതികളുടെ പുരോഗതി വിലയിരുത്തി. എം.എൽ.എമാരായ എൻ.കെ.അക്ബർ, ഇ.ടി.ടൈസൺ , സേവ്യർ ചിറ്റിലപ്പിള്ളി, കെ.കെ.രാമചന്ദ്രൻ, ഡെപ്യൂട്ടി മേയർ എം.എൽ. റോസി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിൻസ്, ലത ചന്ദ്രൻ, സബ് കളക്ടർ അഖിൽ വി. മേനോൻ എന്നിവർ പങ്കെടുത്തു.