തൃശൂർ: കുടുംബശ്രീ സംഘടിപ്പിച്ച ബഡ്‌സ് ബി.ആർ.സി.സ്‌കൂളുകളുടെ ജില്ലാതല കലോത്സവമായ 'തില്ലാന'യിൽ നൂറ്റമ്പതോളം കുട്ടികൾ പങ്കെടുത്തു. തിരുവില്ല്വാമല ക്യാപ്റ്റൻ ലക്ഷ്മി ബി.ആർ.സി.ഓവറോൾ ചാമ്പ്യൻഷിപ്പ് നിലനിറുത്തി. ചേർപ്പ് ബ്ലോക്ക് സാന്ത്വനം ബഡ്‌സ് സ്‌കൂൾ രണ്ടാം സ്ഥാനവും തളിക്കുളം സ്‌നേഹ സാന്ത്വനം ബഡ്‌സ് സ്‌കൂൾ മൂന്നാം സ്ഥാനവും നേടി. മത്സരങ്ങൾ മന്ത്രി ആർ. ബിന്ദു ഉദ്ഘാടനംചെയ്തു. പി. ബാലചന്ദ്രൻ എം.എൽ.എ. അദ്ധ്യക്ഷനായി. മന്ത്രി കെ. രാജൻ സമ്മാനദാനം നടത്തി. മേയർ എം.കെ. വർഗീസ്, ഡെപ്യൂട്ടി മേയർ എം.എൽ. റോസി, ശ്യാമളാ മുരളീധരൻ, കെ.കെ. ശശിധരൻ, സി.കെ. ഗിരിജ പങ്കെടുത്തു.