തൃശൂർ: ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ആശുപത്രിയുടെ എഴുപത്തിമൂന്നാമത് സ്ഥാപകദിനം റെയ്ഞ്ച് ഡി.ഐ.ജി. തോംസൺ ജോസ് ഉദ്ഘാടനം ചെയ്തു. അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത് അദ്ധ്യക്ഷനായി. സംവിധായകൻ കമൽ മുഖ്യപ്രഭാഷണം നടത്തി. പൗരോഹിത്യ രജതജൂബിലി ആഘോഷിക്കുന്ന ജൂബിലിയുടെ അസിസ്റ്റന്റ് ഡയറക്ടർ ഫാ. പോൾ ചാലിശ്ശേരിയേയും മറ്റ് സന്ന്യസ്തരേയും 25 വർഷം പൂർത്തിയാക്കിയ ജീവനക്കാരെയും കഴിഞ്ഞ വർഷം വിരമിച്ചവരെയും ആദരിച്ചു. ആശുപത്രി ഡയറക്ടർ ഫാ. റെന്നി മുണ്ടൻകുരിയൻ, ഡോ. പ്രവീൺലാൽ, ഫാ. കെവിൻ മുണ്ടയ്ക്കൽ, അസി. ഡയറക്ടർ ഫാ. സിന്റോ കാരപറമ്പൻ തുടങ്ങിയവർ പ്രസംഗിച്ചു.