photo
1

തൃശൂർ: സംസ്ഥാനത്ത് ആദ്യമായി ആരംഭിക്കുന്ന ബാച്ചിലർ ഒഫ് പ്രൊസ്‌തെറ്റിക് ആൻഡ് ഓർത്തോട്ടിക് ഡിഗ്രി പ്രോഗ്രാം അഡ്മിഷന് ഓപ്ഷൻ നൽകാൻ മൂന്നാം തീയതിവരെ കൂടി അവസരം. ആരോഗ്യ ശാസ്ത്ര സർവകലാശാലക്കുകീഴിൽ പാരാമെഡിക്കൽ കോഴ്‌സ് അഡ്മിഷന് എൽ.ബി.എസ് വഴി അപേക്ഷിച്ചിട്ടുള്ളവർക്കാണ് അവസരം. പ്ലസ് ടു തലത്തിൽ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി അഥവാ മാത്തമാറ്റിക്‌സ് പഠിച്ചവർക്ക് ഓപ്ഷൻ നൽകാം. പ്രൊഫഷണൽ കോഴ്‌സ് നടത്തുന്നത് സംസ്ഥാന സാമൂഹ്യ നീതി വകുപ്പിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷനാണ്. രജിസ്റ്റർ ചെയ്യാൻ ( https://lbscentre.in/paramnursingnew/ ).