photo
1

തൃശൂർ: മാർപാപ്പ അടുത്ത കൊല്ലം ഇന്ത്യ സന്ദർശിച്ചേക്കും. റോമിൽ ശിവഗിരി മഠം സംഘടിപ്പിച്ച സർവ്വമത സമ്മേളനത്തിൽ അനുഗ്രഹ പ്രഭാഷണം ചെയ്ത ഫ്രാൻസിസ് മാർപാപ്പയെ തൃശൂരിൽ നിന്നുളള പ്രതിനിധിസംഘം ഇന്ത്യയിലേക്ക് ക്ഷണിച്ചു. ക്ഷണം സന്തോഷത്തോടെ സ്വീകരിച്ച മാർപാപ്പ അടുത്ത കൊല്ലം ഇന്ത്യ സന്ദർശിക്കുമെന്ന് അറിയിച്ചതായി പ്രതിനിധികൾ പറഞ്ഞു. സംഘത്തിൽ തൃശൂരിൽ നിന്ന് ടി.ജെ.സനീഷ് കുമാർ ജോസഫ് എം.എൽ.എ, ഫാ. ഡേവിസ് ചിറമേൽ, അഡ്വ:ഷാജി കൊടങ്കണ്ടത്ത് , രവി ജോസ് താണിക്കൽ, വി.പി. നന്ദകുമാർ മണപ്പുറം, ഗോപുനന്തിലത്ത്, എസ്.എൻ ചന്ദ്രിക എഡ്യൂക്കേഷണൽ ട്രസ്റ്റ് ചെയർമാൻ ഡോ.സി.കെ.രവി, കൂഴൂർ പഞ്ചായത്ത് പ്രസിഡന്റ് സാജൻ തുടങ്ങിയവർ ഉണ്ടായിരുന്നു.