കല്ലേറ്റുംകര: ഉപവർഗീകരണത്തിനും മേൽത്തട്ട് പരിധിക്കുമെതിരെ ഏഴിന് ജില്ലയിലെ 100 കേന്ദ്രങ്ങളിൽ കെ.പി.എം.എസ് പ്രതിഷേധ ജ്വാല തെളിക്കും. യൂണിയൻ സെക്രട്ടറിമാരുടെ യോഗം സംസ്ഥാന പ്രസിഡന്റ് പി.എ. അജയഘോഷ് യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം ശാന്ത ഗോപാലൻ അദ്ധ്യക്ഷയായി. പത്തിന് സെക്രട്ടേറിയറ്റ് മുതൽ രാജ്ഭവൻ വരെ നടക്കുന്ന പ്രതിഷേധ ജനസാഗരത്തിന്റെ ഭാഗമായാണ് പ്രതിഷേധ ജ്വാല. ശശി കൊരട്ടി, കെ.പി. ശോഭന, എൻ.കെ. പ്രേമവാസൻ, കെ.കെ. സന്തോഷ്, ഷാജു വാരിയത്ത്, വി.കെ. സുമേഷ്, പി.എം. സജീവൻ, സന്ധ്യാ മനോജ്, ബാബു മാന്ദാമംഗലം തുടങ്ങിയവർ സംസാരിച്ചു.