വടക്കാഞ്ചേരി: നഗരസഭയിലെ ഡിവിഷനുകളിൽ പൂന്തോട്ടവും കുറാഞ്ചേരിയിൽ മിനി പാർക്കും നിർമിക്കാൻ പദ്ധതി. തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ അംഗങ്ങൾ എന്നിവരുടെ സഹകരണത്തോടെയാണ് 41 ഡിവിഷനുകളിലെയും പ്രധാന കേന്ദ്രങ്ങളിൽ പൂന്തോട്ടങ്ങൾ നിർമിക്കുന്നത്. പരിചരണം കുടുംബശ്രീ വനിതകൾക്കായിരിക്കും. നിർമാണ പ്രവൃത്തികൾക്ക് തുടക്കം കുറിച്ചു. ഇതോടൊപ്പം കുറാഞ്ചേരിയിൽ മിനി പാർക്ക് നിർമ്മിക്കുന്നതിനും പദ്ധതി തയ്യാറാക്കി. സംസ്ഥാനപാതയോരത്ത് നഗരസഭ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപമാണ് പാർക്ക് നിർമ്മാണം. പാർക്കിനോട് ചേർന്ന് കുടുംബശ്രീയുടെ ലഘു ഭക്ഷണശാലയ്ക്കും ഇടമൊരുക്കാൻ പദ്ധതിയുണ്ട്.

വിശ്രമിക്കാൻ ആവശ്യമായ ബെഞ്ചുകൾ, ഫൗണ്ടയിൻ,​ കുട്ടികൾക്കായുള്ള കളിയിടവും ഉൾപ്പെടുത്തി കുറഞ്ഞ ചെലവിലാണ് പാർക്ക് ഒരുക്കുന്നത്.

- എം.ആർ.അനൂപ് കിഷോർ

(വടക്കാഞ്ചേരി നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ)​