തൃശൂർ : എയ്ഡ്‌സ് ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി കെ. രാജൻ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് അദ്ധ്യക്ഷനായി. ഡെപ്യൂട്ടി മേയർ എം.എൽ. റോസി വിശിഷ്ടാതിഥിയായി. ഡോ. ആർ. ശ്രീലത, ഡോ. ടി.പി. ശ്രീദേവി, ഡോ. അജയ് രാജൻ, ജി.അഞ്ചന, ഡോ.പി.സജീവ് കുമാർ, ജോസഫ് മാത്യു എന്നിവർ സംസാരിച്ചു. എച്ച.ഐ.വി / എയ്ഡ്‌സ് മേഖലയിലെ വിവിധ സംഘടനകളെ ആദരിച്ചു. ബോധവത്ക്കരണ റാലി ഡി.ഐ.ജി തോംസൺ ജോസ് ഫ്‌ളാഗ് ഓഫ് ചെയ്തു. വടക്കുംനാഥ ക്ഷേത്ര മൈതാനം തെക്കേ ഗോപുരനടയിൽ ദീപം തെളിക്കൽ കൗൺസിലർ പൂർണ്ണിമ സുരേഷ് നിർവഹിച്ചു.