തൃശൂർ : മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി കെ.എസ.്ആർ.ടി.സി ബസ് സ്റ്റാൻഡ് ശുചീകരണത്തിന്റെ ഉദ്ഘാടനം കോർപ്പറേഷൻ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. ഷാജൻ നിർവഹിച്ചു. സ്റ്റാൻഡും പരിസരവും കോർപ്പറേഷൻ തൊഴിലാളികളുടെയും കെ.എസ്.ആർ.ടി.സി ജീവനക്കാരുടെയും സഹകരണത്തോടെ ശുചീകരിച്ചു. മിനി എം.സി.എഫ് സ്ഥാപിച്ച് പാഴ്‌വസ്തുക്കൾ തരംതിരിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ജില്ലയിലെ ഏഴ് കെ.എസ്.ആർ.ടി.സി ഡിപ്പോകളും ഹരിത ഡിപ്പോകളാക്കും. ഗുരുവായൂരിൽ ശുചീകരണത്തിന്റെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ കൃഷ്ണദാസ് നിർവഹിച്ചു. ഇരിങ്ങാലക്കുടയിൽ നഗരസഭ ചെയർപേഴ്‌സൺ മേരിക്കുട്ടി ജോയ് ഉദ്ഘാടനം നിർവഹിച്ചു. മാള പൊയ്യയിൽ പഞ്ചായത്ത് പ്രസിഡന്റ് ഡെയ്‌സി തോമസ് ഉദ്ഘാടനം ചെയ്തു.