
ചേലക്കര: തിരുവില്വാമല മേടശ്ശേരി ഇടമന എം.എൻ.നാരായണൻകുട്ടി വൈദ്യർ (86) നിര്യാതനായി. ഇലക്ട്രിസിറ്റി ബോർഡ് റിട്ട. അസി. അക്കൗണ്ട്‌സ് ഓഫീസറായിരുന്നു. വിരമിച്ച ശേഷം ആയുർവേദ വൈദ്യനായും പ്രവർത്തിച്ചിരുന്നു. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് പാമ്പാടി ഐവർമഠത്തിൽ. ഭാര്യ: പരേതയായ ഭവാനി. മക്കൾ: ജിജി മോൾ (ഹെഡ്മിസ്ട്രസ് ഗവ:ഹൈസ്‌കൂൾ പെരങ്ങോട്ടുകുറിശ്ശി ), ഉണ്ണിക്കൃഷ്ണൻ, ജിഷ (അസി: പ്രൊഫസർ എം.എ കോളേജ്, കോതമംഗലം), ലക്ഷ്മി (മാനേജർ, യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യ, എടപ്പാൾ). മരുമക്കൾ: കെ.ടി.ഷാജി (റിട്ട: ഹെൽത്ത് സൂപ്പർവൈസർ ), ബിജു മങ്ങാട്ട് (വർക്ക്‌ഷോപ്പ് , ഈരാറ്റുപേട്ട ), കെ.ആർ.അരുൺ (മർച്ചന്റ് നേവി).