മാള: കോൾക്കുന്ന് സനാതന ധർമ്മസഭ അയ്യപ്പ നവഗ്രഹ ക്ഷേത്രത്തിലെ അയ്യപ്പൻ വിളക്ക് മഹോത്സവം സമാപിച്ചു. ക്ഷേത്രം തന്ത്രി താണിയത്ത് സുധൻ ശാന്തിയുടെയും മേൽശാന്തി വിനു ശാന്തിയുടെയും കാർമികത്വത്തിൽ ക്ഷേത്രച്ചടങ്ങുകൾ നടന്നു. ആഘോഷ പരിപാടികൾക്ക് സഭ പ്രസിഡന്റ് ബേബി ഷിലിൻ ചെറിയാൻപാടത്ത്, സെക്രട്ടറി ഉണ്ണിക്കൃഷ്ണൻ മുടിലിക്കുളം, ട്രഷറർ ലാൽ ചൂരേക്കാടൻ എന്നിവർ നേതൃത്വം നൽകി. പാണ്ടിമേളം, ശാസ്താംപാട്ട്, ചിന്ത് പാട്ട്, അമൃത ഭോജനം വാദ്യമേളങ്ങളുടെ അകമ്പടിയോടെ വർണാഭമായ കാവടി ഘോഷയാത്ര എന്നിവ നടന്നു.