 
അത്താണി: തൃശൂരിൽ നടന്ന കേരള ഗസറ്റഡ് ഓഫീസേഴ്‌സ് ഫെഡറേഷൻ സംസ്ഥാന കായിക മേള സമാപിച്ചു. അത്താണി അമ്പലപുരം എസ് ആൻഡ് ഫുട്ബാൾ അക്കാഡമി,ലാമാസിയ ടർഫ്, ടൈലോസ് അക്കാഡമി എന്നിവടങ്ങളിൽ നടന്ന മത്സരങ്ങളിൽ എല്ലാ ജില്ലകളിൽ നിന്നും വനിതാ ഗസറ്റഡ് ജീവനക്കാർ ഉൾപ്പെടെ 300 ഓളം കായിക പ്രതിഭകൾ പങ്കെടുത്തു. സമാപന സമ്മേളനം റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്തു. വിജയികൾക്കുള്ള സമ്മാനവിതരണവും മന്ത്രി നിർവഹിച്ചു. കായിക മേളയിൽ പാലക്കാട് ജില്ല ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. റണ്ണർ അപ്പ് മലപ്പുറം ജില്ലാ ടീം നേടി.