തൃശൂർ: വയനാട് ദുരിതാശ്വാസ സഹായത്തിലുൾപ്പടെ കേരളത്തോട് വിവേചനം കാണിക്കുന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ അഞ്ചിന് എൽ.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏജീസ് ഓഫീസ് മാർച്ച് നടത്തും. രാവിലെ 10 ന് തെക്കേ ഗോപൂരനടയിൽ നിന്ന് മാർച്ച് ആരംഭിക്കും. സി.പി.ഐ ദേശീയ എക്‌സിക്യുട്ടീവ് അംഗം കെ.പി.രാജേന്ദ്രൻ ധർണ ഉദ്ഘാടനം ചെയ്യും. സി.പി.എം ജില്ലാ സെക്രട്ടറി എം.എം.വർഗീസ് സംസാരിക്കും. നികുതി വിഹിതവും റവന്യു ഗ്രാൻഡും ഏകപക്ഷീയമായി വെട്ടികുറച്ചും കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ സംസ്ഥാന അനുകൂല ഘടന മാറ്റിയും കേന്ദ്രം കേരളത്തെ ദ്രോഹിക്കുകയാണെന്ന് എൽ.ഡി.എഫ് ജില്ലാ കൺവീനർ കെ.വി.അബ്ദുൾ ഖാദർ പറഞ്ഞു.