 
കൊടുങ്ങല്ലൂർ: ധീവരസഭ കൊടുങ്ങല്ലൂർ താലൂക്ക് സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി വി. ദിനകരൻ ഉദ്ഘാടനം ചെയ്തു. മത്സ്യഫെഡ് ഉൾപ്പെടെ വിവിധ ബാങ്കുകളിൽ നിന്ന് വായ്പയെടുത്തവരുടെ മുഴുവൻ കടങ്ങളും എഴുതിത്തള്ളാൻ സർക്കാർ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. താലൂക്ക് പ്രസിഡന്റ് മണി കവുങ്ങൽ അദ്ധ്യക്ഷനായി. മുൻ സംസ്ഥാന പ്രസിഡന്റ്. പി.എൻ. ബാലകൃഷ്ണനെ ചടങ്ങിൽ ആദരിച്ചു. ഓർഗനൈസിംഗ് സെക്രട്ടറി പി.വി. ജനാർദ്ദനൻ മുഖ്യപ്രഭാഷണം നടത്തി. അഡ്വ. ഷാജു തലാശ്ശേരി, കെ.വി. തമ്പി, കെ.കെ. ജയൻ, സജിത അമ്പാടി, സുമ മധു, വേണു വെണ്ണറ, ഇ.കെ. ദാസൻ, കെ.എം. പുഷ്‌കരൻ തുടങ്ങിയവർ സംസാരിച്ചു.