അത്താണി : വടക്കാഞ്ചേരി പൊലീസ് സബ് ഇൻസ്‌പെക്ടർ സുധീറിനെ ആക്രമിക്കുകയും, കൈപിടിച്ച് തിരിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ 53 കാരൻ അറസ്റ്റിൽ. എറണാകുളം എളമക്കര സ്വദേശി വിജയ മേനോനെയാണ് എറണാകുളത്ത് നിന്ന് വടക്കാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. അത്താണി സെന്ററിലെ വാടകക്കെട്ടിടത്തിൽ ഗാർമെന്റ്‌സ് വ്യാപാരം നടത്തിവരികയായിരുന്നു വിജയ മേനോൻ. വാടക കുടിശ്ശിക നിലനിൽക്കുന്നതിനിടെ ഉടമയറിയാതെ സാധനസാമഗ്രികൾ കടത്താൻ ശ്രമിക്കുന്നതിനിടെയുണ്ടായ തർക്കം പരിഹരിക്കാനെത്തിയതായിരുന്നു സുധീർ. ഇതിനിടയിലായിരുന്നു ആക്രമണം. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.