
തൃശൂർ: എം.എസ്.എം.ഇ ഡെവലപ്പ്‌മെന്റ് ആൻഡ് ഫെസിലിറ്റേഷൻ ഓഫീസും സ്‌മോൾ ഇൻഡസ്ട്രിയൽ ഡെവലപ്പ്‌മെന്റ് ബാങ്ക് ഓഫ് ഇന്ത്യയും ചേർന്ന് നാളെയും വ്യാഴാഴ്ചയുമായി വെണ്ടർ ഡെവലപ്പ്‌മെന്റ് പ്രോഗ്രാം നടത്തുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നാളെ ഉച്ചയ്ക്ക് 12ന് തൃശൂർ എം.എസ്.എം.ഇ ഡെവലപ്പ്‌മെന്റ് ആൻഡ് ഫെസിലിറ്റേഷൻ ഓഫീസിൽ ബോർഡ് ഫോർ പബ്ലിക്ക് സെക്ടർ ട്രാൻസ്‌ഫോർമേഷൻ എക്‌സിക്യൂട്ടീവ് ചെയർമാൻ കെ.അജിത് കുമാർ ഉദ്ഘാടനം ചെയ്യും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കാനറാ ബാങ്ക് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി. ഐ.ഇ.ഡി.എസ് ജോയിന്റ് ഡയറക്ടർ ജി.എസ്.പ്രകാശ്, സെബാസ്റ്റ്യൻ ജോസഫ് എന്നിവർ പങ്കെടുത്തു.