
തൃശൂർ: ജില്ലാ ശിശുക്ഷേമ സമിതി ക്ലിന്റ് സംസ്ഥാന ബാലചിത്രരചനാ മത്സരം ഏഴിന് തൃശൂർ ഗവ. മോഡൽ ഗേൾസ് ഹൈസ്‌കൂളിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10 മുതൽ 12 വരെയയാണ് മത്സരങ്ങൾ. ഭിന്നശേഷി വിഭാഗം ഉൾപ്പടെ നാല് കാറ്റഗറികളായാണ് മത്സരം .പങ്കെടുക്കാൻ അഗ്രഹിക്കുന്നവർ സ്‌കൂൾ അധികൃതരുടെ സാക്ഷ്യപത്രവും ഭിന്നശേഷി വിഭാഗത്തിലുള്ളവർ വൈകല്യ സർട്ടിഫിക്കറ്റുകളും ആറിന് വൈകീട്ട് ആറിനുള്ളിൽ 82810942209 എന്ന നമ്പറിൽ അയക്കണം. വാർത്താസമ്മേളനത്തിൽ എം.കെ.പശുപതി, ഡോ. പി.ഭാനുമതി, പി.കെ.വിജയൻ എന്നിവർ പങ്കെടുത്തു.