
തൃശൂർ: ഐ.എം.എ തൃശൂർ ബ്രാഞ്ചിന് രണ്ട് ദേശീയ പുരസ്‌കാരം. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മികച്ച ബ്രാഞ്ച് പ്രസിഡന്റിനുള്ള ദേശീയ അവാർഡ് തൃശൂർ ഐ.എം.എ പ്രസിഡന്റ് ഡോ. ജോസഫ് ജോർജിന് ലഭിച്ചു. ഇതേ കാറ്റഗറിയിലിലുള്ള സംസ്ഥാനതല പുരസ്‌കാരവും ഔട്ട് സ്റ്റാൻഡിംഗ് ലീഡർഷിപ്പ് അവാർഡും ഡോക്ടർക്ക് ലഭിച്ചിരുന്നു. രണ്ടാമത്തെ ദേശീയ അവാർഡ് തൃശൂർ രാമവർമപുരത്തുള്ള ഐ.എം.എയുടെ ബ്ലഡ് ബാങ്കിനാണ്. ഏറ്റവും കൂടുതൽ രക്തം ശേഖരിച്ച് വിതരണം ചെയ്തതിനാണ് അവാർഡ്. 27ന് ഹൈദരാബാദിൽ നടക്കുന്ന ദേശീയ സമ്മേളനത്തിൽ അവാർഡുകൾ സമർപ്പിക്കും.