ഇരിങ്ങാലക്കുട: യുവകലാസാഹിതി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വയലാറിന്റ സിനിമ നാടക ഗാനാലാപന മത്സരം 23 ന് സംഘടിപ്പിക്കും. ഇരിങ്ങാലക്കുട ടൗൺ ഹാളിൽ ഉച്ചക്ക് 2 ന് നടത്തുന്ന മത്സരം ജൂനിയർ(18 വയസ് വരെ), സീനിയർ(18 ന് മുകളിൽ) വിഭാഗങ്ങൾക്കാണ്. അതേ ദിവസം വൈകുന്നേരം 5.30 ന് നടത്തുന്ന സാംസ്‌കാരിക സമ്മേളനത്തിൽ യുവകലാസാഹിതിയുടെ സംസ്ഥാന ജില്ലാ നേതാക്കൾ പങ്കെടുക്കും. വയലാർ അവാർഡ് നേടിയ പ്രസിദ്ധ സാഹിത്യകാരൻ അശോകൻ ചെരുവിലിനെ ആദരിക്കും. രാമനാഥൻ മാസ്റ്ററുടെ പേരിൽ സ്‌കൂൾ വിദ്യാർത്ഥികൾക്കായി കഥ /കവിത മത്സരങ്ങളും വിൻസെന്റ് മാസ്റ്ററുടെ പേരിൽ ചിത്ര രചനാമത്സരവും നടത്തും. പങ്കെടുക്കുന്നവർ ഈ മാസം 20 ന് 9744832277,94400488317 ബന്ധപ്പെടണം.