yoga

തൃശൂർ: സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുളള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് 2025 ജനുവരി സെഷനില്‍ നടത്തുന്ന യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് പത്താം ക്ലാസ് പാസായവർക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. 17 വയസ് പൂര്‍ത്തിയാകണം. സര്‍ഫിക്കറ്റ് പ്രോഗ്രാം വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്ക് പ്ലസ് 2 യോഗ്യതയുണ്ടെങ്കില്‍ യോഗ ഡിപ്ലോമ ടീച്ചര്‍ ട്രെയിനിംഗ് പ്രോഗ്രാം ലാറ്ററല്‍ എന്‍ട്രി വഴി ആറുമാസത്തെ പഠനം കൊണ്ട് പൂര്‍ത്തിയാക്കാം. എഴുത്തു പരീക്ഷകള്‍, അസൈന്‍മെന്റുകള്‍, പ്രോജക്ട്, പ്രാക്ടിക്കല്‍ എന്നിവയിലൂടെയാണ് പ്രോഗ്രാമിന്റെ മൂല്യനിര്‍ണ്ണയം. https://app.srccc.in/register എന്ന ലിങ്കിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. അവസാന തീയതി 31. വിശദ വിവരങ്ങള്‍ക്ക് വെബ്സെെറ്റ്: www.srccc.in.