
കൊടകര : എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി കൊടകര സഹൃദയ കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ എൻ.എസ്.എസ് യൂണിറ്റിന്റെയും ഐ.ക്യു.എ.സിയുടേയും സംയുക്താഭിമുഖ്യത്തിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു. സഞ്ജീവനി എന്ന പേരിൽ സംഘടിപ്പിച്ച ശില്പശാല കോളേജ് എക്‌സിക്യൂട്ടീവ് ഡയറക്ടർ റവ. ഡോ. ഡേവീസ് ചെങ്ങിനിയാടൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. കെ.എൽ.ജോയ് അദ്ധ്യക്ഷത വഹിച്ചു. തൃശൂർ ഗവ.മെഡിക്കൽ കോളേജ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ വിഭാഗം പ്രൊഫസറും ജില്ലാ രക്തദാന നോഡൽ ഓഫീസറുമായ ഡോ.സജിത്ത് വിളമ്പിൽ മുഖ്യപ്രഭാഷണം നടത്തി. എൻ.എസ്.എസ് യൂണിറ്റ് പുറത്തിറക്കുന്ന സന്നദ്ധ രക്തദാതാക്കളുടെ ഡയറക്ടറി കോളേജ് ഫിനാൻസ് ഓഫീസർ റവ. ഫാദർ ആന്റോ വട്ടോലിക്കു നൽകി ഡോ. സജിത്ത് പ്രകാശനം ചെയ്തു. ഡോ.കെ.കരുണ, കെ. ജയകുമാർ, എ.ബി. അർച്ചന, മെറിൻ ബേബി എന്നിവർ നേതൃത്വം നൽകി.
പടം
സന്നദ്ധ രക്തദാതാക്കളുടെ ഡയറക്ടറി കോളേജ് ഫിനാൻസ് ഓഫീസർ റവ. ഫാദർ ആന്റോ വട്ടോലിക്കു നൽകി തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ വിഭാഗം പ്രൊഫ. ഡോ. സജിത്ത് പ്രകാശനം ചെയ്യുന്നു.