
മാള : 1980ൽ എസ്.എസ്.എൽ.സി ക്ലാസിൽ പഠിച്ച മൂത്തകുന്നം എസ്.എൻ.എം സ്‌കൂളിലെ വിദ്യാർത്ഥികൾ, അറുപതാം വയസിലേക്ക് കാലൂന്നിയ സഹപാഠികൾക്കായി സൗഹൃദ സമാഗമം സംഘടിപ്പിച്ചു. ഈ ഒത്തുചേരലിന്റെ ഭാഗമായി തുമ്പൂർമുഴി, അതിരപ്പിള്ളി, വാഴച്ചാൽ, മലക്കപ്പാറ, വാൽപ്പാറ എന്നിവിടങ്ങളിലേക്കുള്ള ബസ് യാത്രയും സംഘടിപ്പിച്ചു. ഇ.ഡി.ബാലകൃഷ്ണൻ, സുരേഷ് ബാബു, കെ.ആർ.ബാലമുരളി, വി.പി.ജയ സിംഗ്, സുഭാഷ്, പ്രിൻസ് തുടങ്ങിയവർ നേതൃത്വം നൽകി. കുടുംബാംഗങ്ങൾക്കൊപ്പം നടത്തിയ ഈ യാത്രയിൽ സ്‌കൂൾ കാലയളവിലെ അനുഭവങ്ങളും പങ്കുവെച്ചു.