ചെറുതുരുത്തി: പൈങ്കുളം ഇക്കോ ഗാർഡൻ റിസോർട്ടിൽ സെക്യൂരിറ്റി ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദൂരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും സി.പി.എം ചെറുതുരുത്തി ലോക്കൽ സെക്രട്ടറി കെ.പി.അനിൽ. ജീവനക്കാരൻ ക്വാർട്ടേഴ്സ് മുറിയിൽ മരിച്ച് 4 ദിവസം കഴിഞ്ഞിട്ടും അധികൃതർ അറിയാത്തത് സംശയമുണ്ടാക്കുന്നു. ആലപ്പുഴ പാണ്ഡവൻപാറ ലക്ഷംവീട്ടിൽ ബാലനെ(56)യാണ് ക്വാർട്ടേഴ്സിലെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ജോലിയിൽ പ്രവേശിക്കാതിരുന്ന ബാലന് പകരമായി പുതിയ ആളെ നിയമിച്ചതും ദുരൂഹത വർദ്ധിപ്പിക്കുന്നുവെന്നും കെ.പി.അനിൽ വാർത്താകുറിപ്പിൽ അറിയിച്ചു.