തൃശൂർ: കളക്ടറേറ്റിനു മുമ്പിലെ മോഡൽ റോഡിലും കളക്ടറേറ്റ് ഗേറ്റിന് സമീപവും റോഡിനു മുകളിലേക്ക് ചാഞ്ഞു നിൽക്കുന്ന പാഴ്മരക്കൊമ്പുകൾ വെട്ടിമാറ്റി അപകടം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂർ ജില്ലാ ഉപഭോക്തൃ സമിതി പ്രസിഡന്റ് ജെയിംസ് മുട്ടിക്കൽ മന്ത്രി കെ.രാജന് നിവേദനം നൽകി. പക്ഷികളുടെ കാഷ്ടവും ചത്തുവിഴുന്ന പക്ഷികളുടെ ജഡങ്ങളും ഭീഷണിയാണ്. ഉണങ്ങിയ മരച്ചില്ലകൾ പൊട്ടിവീണ് ഏത് നിമിഷവും അപകടമുണ്ടാകാം. കളക്ടറേറ്റിന് മുന്നിലെ കുട്ടികളുടെ പാർക്കിലെ മരക്കൊമ്പുകളും ഭീഷണിയാണ്.

അപകടകരമായ മരക്കൊമ്പുകൾ വെട്ടണമെന്ന് ജില്ലാ കളക്ടർക്ക് പരാതി നൽകിയിരുന്നു. പക്ഷികളുടെ പ്രജനന കാലം കഴിഞ്ഞാൽ നടപടി സ്വീകരിക്കുമെന്നായിരുന്നു മറുപടി. പ്രജനന കാലം കഴിഞ്ഞുവെന്നും നിവേദനത്തിൽ പറയുന്നു.