വടക്കാഞ്ചേരി: മച്ചാട് വനമേഖലയിൽ ചാരായ വാറ്റ് സംഘവും വന്യമൃഗവേട്ടക്കാരും വിഹരിക്കുന്നു. വനത്തിനുള്ളിൽ താവളമടിക്കുന്നതായുള്ള ആരോപണവും ശക്തം. ഉൾവനത്തിലേക്ക് അതിവേഗം ആരും എത്തിപ്പെടില്ല എന്നതാണ് മാഫിയകൾക്ക് തണലാകുന്നത്. ആദ്യകാലങ്ങളിൽ വാറ്റ് സംഘം ചാരായം ഇതര ജില്ലകളിലേക്ക് വരെ എത്തിച്ച് നൽകിയിരുന്നു. വനമേഖലയിൽ കാട്ടാനകൾ തമ്പടിച്ചതും ഉദ്യോഗസ്ഥ നടപടി ശക്തമാക്കിയതും ഇവരെ പിന്തിരിപ്പിച്ചിരുന്നു. രഹസ്യവിവരം ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിൽ നടക്കുന്ന റെയ്ഡുകളിൽ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുക്കുന്നുണ്ടെങ്കിലും പ്രതികൾ കാണാമറയത്താണ്.

200 ലിറ്റർ വാഷും വാറ്റുപകരണങ്ങളും

വടക്കാഞ്ചേരി: മണലിപ്പാടത്ത് വടക്കാഞ്ചേരി പൊലീസ് നടത്തിയ റെയ്ഡിൽ 200 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടികൂടി. പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി.