deepan-

വാടാനപ്പിള്ളി : ശമ്പള പരിഷ്‌കരണ നടപടികൾ ഉടൻ ആരംഭിക്കണമെന്നും ജീവനക്കാർക്ക് തരാനുള്ള ഡി.എ കുടിശ്ശികയും ശമ്പള പരിഷ്‌കരണ കുടിശ്ശികയും ഉടൻ അനുവദിക്കണമെന്നും കെ.പി.എസ്.ടി.എ വാടാനപ്പിള്ളി, ഏങ്ങണ്ടിയൂർ ബ്രാഞ്ച് സമ്മേളനങ്ങൾ സർക്കാറിനോട് ആവശ്യപ്പെട്ടു. വാടാനപ്പിള്ളി സെന്റ് ഫ്രാൻസിസ് സേവിവേഴ്‌സ് ആർ.സി.യു.പി സ്‌കൂളിൽ നടന്ന സമ്മേളനം ദേശീയ അദ്ധ്യാപക പുരസ്‌കാര ജേതാവ് കെ.എസ്. ദീപൻ ഉദ്ഘാടനം ചെയ്തു. കെ.പി.എസ്.ടി.എ വലപ്പാട് ഉപജില്ലാ സെക്രട്ടറി ഷബോൺ ജെ. താടിക്കാരൻ അദ്ധ്യക്ഷനായി. യൂണിയൻ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം റൈജു പോൾ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റി അംഗം പി.വി. ശ്രീജമൗസമി വിശിഷ്ടാതിഥിയായി. ടോണി തോമസ്, ജോളി സെബാസ്റ്റ്യൻ, ജോൺ, അജിത് പ്രേം, പ്രിൻസ്, എബ്രഹാം ബാസിൽ എന്നിവർ പ്രസംഗിച്ചു.
വാടാനപ്പിള്ളി ബ്രാഞ്ച് പുതിയ ഭാരവാഹികളായി പി. അജിത്ത് പ്രേം (പ്രസിഡന്റ്), ജോളി ടി. തോമസ്(സെക്രട്ടറി), കരിഷ്മ എസ്. ബാബു (ട്രഷറർ) എന്നിവരെയും ഏങ്ങണ്ടിയൂർ ബ്രാഞ്ച് പ്രസിഡന്റായി എം.ഡി. ഡെലിനെയും സെക്രട്ടറിയായി എം. സിബി ജോസഫിനെയും ട്രഷററായി ബിന്ദു സി. വർക്കിയെയും തിരഞ്ഞെടുത്തു.