 
മാള: കുഴിക്കാട്ടുശ്ശേരി സെന്റ് മേരീസ് ഹയർസെക്കൻഡറി സ്‌കൂൾ സിൽവർ ജൂബിലി ആഘോഷങ്ങളോട് അനുബന്ധിച്ച് അങ്കമാലി അപ്പോളോ ഹോസ്പിറ്റലും മാള ഗുരുധർമ്മ മിഷൻ ഹോസ്പിറ്റലും ചേർന്ന് മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. അഷ്ടമിച്ചിറ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന ക്യാമ്പ് ജില്ലാ കോ-ഓർഡിനേറ്റർ കെ.എം. അഷറഫ് ഉദ്ഘാടനം ചെയ്തു. അഷ്ടമിച്ചിറ ലയൺസ് ക്ലബ് പ്രസിഡന്റ് മത്തായി പുല്ലൻ അദ്ധ്യക്ഷനായി. ഗുരുധർമ്മം ഹോസ്പിറ്റൽ പി.ആർ.ഒ : വി.ആർ. ഡിങ്കൻ, ദീപമോൾ, ഫാബിയൻ ടെന്നീസൺ, കെ.എസ്. പ്രദീപ് എന്നിവർ പ്രസംഗിച്ചു.