ediyanchira

പാവറട്ടി: ശക്തമായ മഴയെ തുടർന്ന് ഇടിയഞ്ചിറ താത്കാലിക വളയം ബണ്ടിൻ്റെ പെട്ടിക്കഴ ഭാഗം തള്ളിപ്പോയി. കഴിഞ്ഞാഴ്ച നിർമ്മാണം പൂർത്തീകരിച്ച ഇടിയഞ്ചിറ റെഗുലേറ്ററിന്റെ താത്കാലിക വളയം ബണ്ട് പൊട്ടിച്ച് ഇന്നലെ വെള്ളം ഒഴുക്കി കളഞ്ഞിരുന്നു. കനാലിൽ ഒഴുക്ക് ശക്തമായതോടെ രാത്രി ബണ്ട് കവിഞ്ഞ് വെള്ളം ഒഴുകിയതോടെയാണ് പെട്ടിക്കഴ ഭാഗം തള്ളിപ്പോയത്. മഴയിൽ എളവള്ളി, മുല്ലശേരി, വെങ്കിടങ്ങ് പ്രദേശങ്ങൾ വെള്ളക്കെട്ട് രൂക്ഷമായതോടെയാണ് ബണ്ട് പൊട്ടിച്ചത്. ബണ്ട് തള്ളിപ്പോയതോടെ കർഷകർ ആശങ്കയിലായി. 18 ലക്ഷം രൂപ ചെലവിട്ടാണ് ജലസേചന വകുപ്പിന്റെ നേതൃത്വത്തിൽ താൽക്കാലിക വളയം ബണ്ട് നിർമ്മിച്ചത്. 100 മീറ്റർ നീളത്തിലും 4 മീറ്റർ വീതിയിലുമാണ് നിർമാണം.