tison
പെരിഞ്ഞനം ഗ്രാമപഞ്ചായത്ത് കേരളോത്സവ സമാപനം ഇ.ടി. ടൈസൻ മാസ്റ്റർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കയ്പമംഗലം: കേരളോത്സവത്തിൽ പങ്കെടുക്കുന്നതിനുള്ള പ്രായപരിധി ഉയർത്തണമെന്ന് നിയമസഭയിൽ ഉന്നയിക്കുമെന്ന് ഇ.ടി. ടൈസൺ എം.എൽ.എ പറഞ്ഞു. പെരിഞ്ഞനം പഞ്ചായത്ത് കേരളോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് പ്രസിഡന്റ് വിനീത മോഹൻദാസ് അദ്ധ്യക്ഷയായി. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഗിരിജ മുഖ്യാതിഥിയായി. എൻ.കെ. അബ്ദുൾ നാസർ, കെ.എ. കരീം, ആർ.കെ. ബേബി, സായിദ മുത്തക്കോയ തങ്ങൾ, ഹേമലത രാജുക്കുട്ടൻ, ഇ.ആർ. ഷീല, കെ. ശ്രീകുമാർ, എൻ.ആർ. ഹർഷകുമാർ തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന സ്‌കൂൾ കായിക മേളയിൽ റെക്കാഡോടെ സ്വർണം നേടിയ മുഹമ്മദ് അഷ്ഫാക്കിനെ ആദരിച്ചു. ചക്കരപ്പാടം ജൂബിലാന്റ് ബ്രദേഴ്‌സ് ഓവറാൾ ചാമ്പ്യൻമാരായി. വോയ്‌സ് ഒഫ് പൊന്മാനിക്കുടം രണ്ടാം സ്ഥാനവും പെരിഞ്ഞനം വെസ്റ്റ് സഹൃദയ മൂന്നാം സ്ഥാനവും നേടി.