
ചാലക്കുടി:രണ്ടുദിവസമായി പെയ്ത കനത്ത മഴയിൽ തൂമ്പാക്കോട് കനാൽ തകർന്നു. പള്ളിയുടെ പിന്നിലെ ചെറിയകനാലിന്റെ ഒരു ഭാഗമാണ് ഇടിഞ്ഞത്. മഴയിൽ വൻതോതിൽ വെള്ളം ഒഴുകിയെത്തിയതാണ് കനാലിന്റെ തകർച്ചയ്ക്കിടയാക്കിയത്. ഇത് കർഷകരെ ആശങ്കയിലാക്കി. വേനൽ ആരംഭിച്ചതോടെ പ്രദേശത്ത് ജല ദൗർലഭ്യം അനുഭവപ്പെട്ട് തുടങ്ങിയിരുന്നു. മെയിൻ കനാലിൽ നിന്ന് വെള്ളം തിരിച്ചു വിടുന്നതിന് കർഷകർ ശ്രമിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് കനാലിന് ദുരാവസ്ഥ നേരിട്ടത്. കൃഷിയിടത്തിലേക്ക് വെള്ളം ലഭിക്കാൻ ഇടിഞ്ഞ കനാൽ ഭാഗം അറ്റകുറ്റപ്പണികൾ നടത്തണം. എന്നാൽ, ഇത് എപ്പോൾ സാധ്യമാകുമെന്ന ആശങ്കയിലാണ് നാട്ടുകാർ.