1

കുന്നംകുളം : കറുത്തിരുണ്ട ആകാശവും ഇടയ്ക്കിടെ പെയ്ത മഴയും കലോത്സവത്തിന്റെ നിറം കെടുത്തി. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴ സംഘാടകരെ ഏറെ വലച്ചു. അതുകൊണ്ട് മത്സരങ്ങൾ ആരംഭിക്കാൻ പല വേദികളിലും മണിക്കൂറുകൾ വൈകി. രാവിലെ ആകാശം മേഘാവൃതമായിരുന്നെങ്കിലും മഴ പെയ്യാതിരുന്നത് ആശ്വാസമായി. പക്ഷേ ഉച്ചയ്ക്ക് ഏറെ നേരം മഴ കനത്തു. മത്സരാർത്ഥികൾക്കും മറ്റുള്ളവർക്കും ഭക്ഷണ ശാലയിലേക്ക് എത്തുന്നതിന് ഇത് ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചു. അരമണിക്കൂറോളം പെയ്ത മഴ ശമിച്ചെങ്കിലും ഇടയ്ക്കിടെ മഴ ചാറി ചാറി പെയ്തത് ഉത്സവഛായ കളഞ്ഞു.

കാണികളും കുറഞ്ഞു

മഴ മുന്നറിയിപ്പിനെ തുടർന്ന് അവധി പ്രഖ്യാപിച്ചതും മഴയും കൂടിയായതോടെ കലോത്സവത്തിന്റെ ആദ്യ നാളിൽ പല വേദികളിലും സദസ് ശുഷ്‌കമായിരുന്നു. അതേസമയം ഏറെ തിരക്ക് അനുഭവപ്പെടുന്ന നൃത്തവേദികളിലേക്ക് ഉച്ചയ്ക്ക് ശേഷം കാണികളെത്തി.