തൃപ്രയാർ: വാടാനപ്പിള്ളി ദേശവിളക്ക് മഹോത്സവം 6, 7 തീയതികളിൽ ആഘോഷിക്കും. വാടാനപ്പിള്ളി ക്ഷേത്രമൈതാനിയിൽ നടക്കുന്ന മഹോത്സവത്തിന് അഖില ഭാരത അയ്യപ്പസേവാസംഘം നേതൃത്വം നൽകും. ഇന്ന് രാവിലെ 8ന് കലവറ നിറയ്ക്കൽ. വെള്ളിയാഴ്ച രാവിലെ ചെമ്മാലിൽ ബിജുനാരായണൻ തന്ത്രികളുടെ കാർമ്മികത്വത്തിൽ അഷ്ടദ്രവ്യ മഹാഗണപതിഹോമം. വൈകിട്ട് 6ന് കാൽനാട്ടുകർമ്മം. 7ന് രാവിലെ 11 മുതൽ പ്രസാദ ഊട്ട്. വൈകിട്ട് 6 മണിക്ക് ഗണേശമംഗലം മഞ്ഞിപ്പറമ്പിൽ മേപ്രങ്ങാട്ട് ക്ഷേത്രത്തിൽ നിന്നും പാലക്കൊമ്പ് എഴുന്നള്ളിപ്പ്. രാത്രി ശാസ്താംപാട്ട്, മഹാഗുരുതി എന്നിവയുണ്ടാകും. ആഘോഷക്കമ്മിറ്റി ഭാരവാഹികളായ പ്രകാശ് കടവിൽ, കെ.എ. രാഹുലൻ, വി.എൻ. നാരായണബാബു, മാല ജഗദീശൻ, കെ.വി. ദിലീപ്കുമാർ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.