samaram
1

വടക്കാഞ്ചേരി : മച്ചാട് വനമേഖലയിൽ വൈദ്യുതി കെണിവെച്ച് വന്യമൃഗ വേട്ട നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മച്ചാട് വടക്കാഞ്ചേരി ഫോറസ്റ്റ് ഡിവിഷൻ ഓഫീസിന് മുന്നിൽ ഒറ്റയാൾ സമരം. പരിസ്ഥിതി സംഘടനയായ ജനനിയുടെ പ്രസിഡന്റ് വി.അനിരുദ്ധനാണ് ശക്തമായ പ്രതിഷേധം ഉയർത്തിയത്. വൈദ്യുതി കെണിയിൽപെട്ട് വിലപ്പെട്ട മനുഷ്യജീവൻ നഷ്ടപ്പെടുമ്പോഴും അധികൃതർ മൗനം പാലിക്കുകയാണെന്ന് അനിരുദ്ധൻ ആരോപിച്ചു. ഒരു വർഷം മുമ്പ് വാഴക്കോട് നടന്ന കാട്ടാന വേട്ടയും, രണ്ട് മാസം മുമ്പ് വരവൂരിൽ സഹോദരങ്ങൾ വൈദ്യുതിക്കെണിയിൽ കുടുങ്ങി മരിച്ചതും, മണലിപ്പാടത്ത് യുവാവ് ഷോക്കേറ്റ് മരിച്ചതുമെല്ലാം വനം വകുപ്പിന്റെ അനാസ്ഥയാണ്. വൈദ്യുതി ലൈനിൽ നിന്നും നേരിട്ടും, മോട്ടോർപുരയിൽ നിന്നും വൈദ്യുതി വലിച്ചുമാണ് കെ ണിയൊരുക്കുന്നത്. കാട്ടുപന്നികളുടെ വംശവർദ്ധനവ് നിയന്ത്രിക്കാനുള്ള ത്രിതല പഞ്ചായത്തുകളുടെ അധികാരം ഉപയോഗിക്കാതിരിക്കുന്നതാണ് അനധികൃത വേട്ട വ്യാപകമാകാൻ കാരണമെന്ന ആക്ഷേപവും ജനനി ഉയർത്തുന്നു.