 
മാള: മാള ഹോളിഗ്രേസ് ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷണിൽ നടന്ന സ്റ്റോഗോ ഫെസ്റ്റ് ആൻഡ് ടെക്‌ഫെസ്റ്റ് സമാപന സമ്മേളനം ചലച്ചിത്ര സംവിധായകൻ സിബി മലയിൽ ഉദ്ഘാടനം ചെയ്തു. സൈബർ സുരക്ഷയെപ്പറ്റിയും മലയാള ഭാഷയുടെ പ്രാധാന്യത്തെക്കുറിച്ചും മുൻ ഡി.ജി.പി: ഋഷിരാജ് സിംഗ് മുഖ്യപ്രഭാഷണം നടത്തി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ വിദഗ്ദ്ധർ വിദ്യാർത്ഥികളുടെ സംശയങ്ങൾ ദൂരീകരിച്ചു. സ്റ്റോഗോ ഫെസ്റ്റിൽ വിജയികളായവർക്ക് സിബിമലയിൽ അവാർഡുകൾ നൽകി. ടെക്കിയോൺ ഗ്രൂപ്പ് സി.എം.ഡി: ജയേഴ്‌സ് സെബാസ്റ്റ്യൻ അദ്ധ്യക്ഷനായി. ഹോളിഗ്രേസ് അക്കാഡമി ചെയർമാൻ ബെന്നി ജോൺ ഐനിക്കൽ, പ്രിൻസിപ്പൽ എം. ബിനി എന്നിവർ പ്രസംഗിച്ചു.