inauguration
1

മാള: കാർമൽ കോളേജിൽ അദ്ധ്യയന വർഷത്തെ കോളേജ് യൂണിയൻ ഹസ്ത ഇരിങ്ങാലക്കുട പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ടന്റ് കെ.ജി. സുരേഷ് ഉദ്ഘാടനം ചെയ്തു. യുവതലമുറ ഉന്നത വിദ്യാഭ്യാസ രംഗത്തെ പുതിയ സാഹചര്യങ്ങളെ കൂടുതൽ ഗൗരവത്തോടെ കാണണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. പ്രിൻസിപ്പൽ ഡോ. സിസ്റ്റർ റിനി റാഫേൽ അദ്ധ്യക്ഷയായി. കോളേജ് യൂണിയൻ കോ-ഓർഡിനേറ്റർ പി. നിത്യ, ഡോ. ജിയോ ജോസഫ്, ടി. സുഹൈല എന്നിവർ പ്രസംഗിച്ചു.