fin-crime

ചേലക്കര: പഴയന്നൂർ ബ്ലോക്ക് മാർക്കറ്റിംഗ് സഹകരണ സംഘത്തിൽ സാമ്പത്തിക തട്ടിപ്പ് നടന്നതായി പരാതി. നാലുകോടി രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് പരാതി. പണം നിക്ഷേപിച്ചവർക്കും കുറികളും മറ്റും ചേർന്നവരിൽ ചിലർക്കും പണം തിരിച്ചു ലഭിക്കാത്തതിനെ തുടർന്നാണ് നിക്ഷേപകർ പരാതിയുമായി എത്തിയത്. പ്രസിഡന്റ് മാത്രമാണ് സംഘത്തിൽ എത്തുന്നതെന്നും സെക്രട്ടറി ഒളിവിലാണെന്നും പറയുന്നു. ഭരണസമിതി സെക്രട്ടറിയുടെ മേൽ കുറ്റം ആരോപിച്ച് ഭരണസമിതിയുടെ ഒത്താശയോടെ സെക്രട്ടറിയെ സസ്പന്റ് ചെയ്ത് ഒളിവിൽ താമസിപ്പിച്ച് ഉത്തരവാദിത്വത്തിൽ നിന്ന് ഭരണസമിതി ഒഴിഞ്ഞു മാറാനുള്ള ശ്രമമാണ് നടക്കുന്നതെന്നും നിക്ഷേപകർ ആരോപിക്കുന്നു. നിരവധി നിക്ഷേപകരാണ് ഇന്നലെ സംഘത്തിനു മുമ്പിൽ തടിച്ചു കൂടിയിരുന്നു. നിക്ഷേപകർ കൂടുതൽ പേർ ഇന്ന് പോലീസിൽ കേസ് കൊടുക്കുവാനുള്ള നീക്കത്തിലാണ്.