satheesh

തൃശൂർ: കൊടകര കുഴൽപ്പണക്കേസിൽ ബി.ജെ.പി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷിന്റെ രഹസ്യ മൊഴി രേഖപ്പെടുത്താൻ കോടതി അനുമതി നൽകി. തൃശൂർ സി.ജെ.എം കോടതിയിൽ സമർപ്പിച്ച അപേക്ഷയിലാണ് അനുമതി. കുന്നംകുളം കോടതിയിലാകും രഹസ്യ മൊഴി രേഖപ്പെടുത്തുക.
ബി.ജെ.പി ഓഫീസിൽ ചാക്കുകളിൽ കോടികളുടെ കുഴൽപ്പണം കൊണ്ടുവന്നിരുന്നുവെന്ന് തിരൂർ സതീഷ് വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താൻ പൊലീസിന് കോടതി അനുമതി നൽകി. തിരൂർ സതീഷിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയെങ്കിലും രഹസ്യ മൊഴി രേഖപ്പെടുത്താനാണ് കോടതിയിൽ അപേക്ഷ നൽകിയത്.